വിവാദങ്ങൾക്കൊപ്പം ‘ജോഡോ’ യാത്ര



തിരുവനന്തപുരം രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര കേരളത്തിൽ പാതിവഴി പിന്നിടുമ്പോൾ ബാക്കിയാകുന്നത്‌ വിവാദങ്ങളും തർക്കങ്ങളും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കും.  ബിജെപിയെ എതിർക്കുകയെന്ന പ്രാഥമിക ലക്ഷ്യം മറന്ന മട്ടിലാണ്‌ പ്രയാണം. പരിപാടിയുടെ പേരിൽ വ്യാപക പണപ്പിരിവ്‌ നടത്തിയെന്ന ആക്ഷേപവും കല്ലുകടിയായി. പിന്നാലെ ഗോവയിലെ മുതിർന്ന നേതാക്കൾ ബിജെപി പാളയത്തിലെത്തി. കൊല്ലത്ത്‌   പണപ്പിരിവിന്റെ പേരിൽ പച്ചക്കറി കടക്കാരനെ മർദിച്ചത്‌ വിവാദമായി. എറണാകുളത്തേക്ക്‌ കടക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ മണ്ഡലം പ്രസിഡന്റ്‌ ബിജെപിയിലെത്തിയത്‌. അതിനിടെ കെപിസിസി അംഗങ്ങളെപ്രഖ്യാപിച്ചതിനെച്ചൊല്ലിയും  തർക്കങ്ങളുണ്ടായി.  ആലപ്പുഴയിൽ എ ഗ്രൂപ്പിന്റെ മുതിർന്ന നേതാക്കൾ യാത്രയിൽനിന്ന്‌ വിട്ടുനിന്നു. എറണാകുളത്ത്‌ സ്ഥാപിച്ച ഫ്ലക്‌സ്‌ ബോർഡിൽ സവർക്കറുടെ ചിത്രം  വെച്ചത്‌ തീരാക്കളങ്കമായി. ഗാന്ധിജിയുടെ ചിത്രമുപയോഗിച്ച്‌ മറച്ചിട്ടും നാണക്കേടിൽനിന്ന്‌ തലയൂരാനായില്ല. സച്ചിൻ പൈലറ്റ്‌ –- ഗെലോട്ട്‌ തർക്കത്തിന് പരിഹാരം കാണാനുള്ള വേദിയായി കൊച്ചി മാറി. Read on deshabhimani.com

Related News