ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ കോടിയേരി അനുശോചിച്ചു



കണ്ണൂർ> ആദ്യകാല കമ്യൂണിസ്റ്റും സാർവദേശീയ മാധ്യമപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു. രാജ്യത്തിന്റെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ച് പാർടി പ്രവർത്തനം നടത്തിയ അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നികത്താനാകാത്ത നഷ്ടമാണ്. വ്യക്തിപരമായി അടുത്ത ബന്ധമായിരുന്നു. കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു. Read on deshabhimani.com

Related News