ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുന്നതിനെതിരെ ജനകീയ പ്രതിരോധം വേണം: എം വി ഗോവിന്ദൻ



തിരുവനന്തപുരം > ബിബിസിയുടെ ‘ഇന്ത്യ–ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി പ്രദർശനം തടയുന്നതിനെതിരെ ജനകീയ പ്രതിരോധം വേണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിബിസി ഡോക്യുമെന്ററിക്ക് നിരോധനം ഏർപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണ്. ജനാധിപത്യ സമൂഹത്തിൽ ആശയങ്ങൾ നിഷേധിക്കരുത്. ആശയങ്ങൾ നിഷേധിച്ചാൽ, നിഷേധിക്കുന്ന ആശയങ്ങളോടാണ് ജനങ്ങൾക്ക് പ്രതിപത്തി വരികയെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News