കർണാടകത്തിൽ ഏക സിവിൽകോഡ്‌ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ

Photocredit: Basavaraj Bommai/twitter


ബംഗളൂരു > കർണാടകത്തിൽഏക സിവിൽകോഡ്‌ നടപ്പാക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ. ബംഗളൂരുവിൽഭരണഘടനാ ദിനാചരണ പരിപാടിയിലാണ്‌ ബൊമ്മെയുടെ പരാമർശം. ഏക സിവിൽകോഡ്‌ (യുസിസി) നടപ്പാക്കുമെന്നത്‌ ബിജെപി പ്രകടനപത്രികയിൽപറഞ്ഞതാണെന്നും അതിന്‌ കാര്യമായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നടത്തിപ്പ്‌ ഭക്തർക്ക്‌ കൈമാറാൻനടപടി സ്വീകരിക്കുമെന്നും ബൊമ്മെ പറഞ്ഞു.   Read on deshabhimani.com

Related News