അഖിലേന്ത്യ ബാങ്ക്‌ പണിമുടക്ക്‌ 30നും 31നും



തിരുവനന്തപുരം അഖിലേന്ത്യ തലത്തിൽ ബാങ്ക്‌ ജീവനക്കാരും ഓഫീസർമാരും 30നും 31നും പണിമുടക്കും. ബാങ്ക്‌ യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയൻസ്‌ ആഹ്വാനപ്രകാരമാണ്‌ സമരം. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചു ദിവസമാക്കുക, 1986 മുതൽ വിരമിച്ചവരുടെ പെൻഷൻ പിന്നീട്‌ ജീവനക്കാർക്ക്‌ അനുവദിച്ച ശമ്പള പരിഷ്‌കരണങ്ങൾക്ക്‌ ആനുപാതികമായി പരിഷ്‌കരിക്കുക, തീർപ്പാകാത്ത വിഷയങ്ങൾക്ക്‌ അടിയന്തര പരിഹാരം ഉറപ്പാക്കുക, ഇടപാടുകാർക്ക്‌ മികച്ച സേവനം ലഭ്യമാക്കാൻ ജീവനക്കാരെ നിയമിക്കുക, പഴയ പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ ആവശ്യങ്ങളിൽ ചർച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്ക്‌.  ജീവനക്കാരുടെയും ഓഫീസർമാരുടെയും ഒമ്പത്‌ സംഘടന ഉൾപ്പെട്ടതാണ്‌ യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയൻസ്‌. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ഐഎൻബിഇഎഫ്‌, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ എന്നീ സംഘടനകളാണ്‌ സംയുക്ത വേദിയുടെ ഭാഗമായി പണിമുടക്ക്‌ നോട്ടീസ്‌ നൽകിയത്‌. ചൊവ്വാഴ്‌ച ബാങ്കിങ്‌ മേഖലയിലെ എല്ലാ ജീവനക്കാരും പ്രതിഷേധ ബാഡ്‌ജ്‌ ധരിച്ച്‌ ജോലിക്കെത്താൻ സംയുക്ത വേദി നേതാക്കൾ അഭ്യർഥിച്ചു. ബുധനാഴ്‌ച പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. Read on deshabhimani.com

Related News