ഞായറാഴ്‌ച ബാങ്ക് പ്രവർത്തനം; ആർബിഐ നടപടി നിയമവിരുദ്ധവും തൊഴിലാളി വിരുദ്ധവുമെന്ന് ബെഫി



കൊച്ചി> എൽഐസിയുടെ ഓഹരി വിൽപനയെ സഹായിക്കാൻ വാണിജ്യ ബാങ്കുകളോട് ഞായറാഴ്‌ച പ്രവർത്തിക്കാൻ ആവശ്യപ്പെട്ട റിസർവ്വ് ബാങ്ക് നടപടി  നിയമവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി). ഇൻ്റർനെറ്റ്  സംവിധാനങ്ങളടക്കമുള്ള സാങ്കേതിക വിദ്യകൾ നിലനിൽക്കുമ്പോൾ കൂടുതൽ അപേക്ഷകളും ഓൺലൈനായിട്ടാണ് സമർപ്പിക്കപ്പെടുന്നത്. ശാഖകൾ ഞായറാഴ്ച തുറന്നിരിക്കേണ്ട ഒരു സാഹചര്യവും നിലനിൽക്കുന്നില്ല എന്നു മാത്രമല്ല ഇത് തെറ്റായ ഒരു കീഴ്‌വഴക്കമായിരിക്കും സൃഷ്ടിക്കുക. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനമായ എൽഐസിയുടെ ഓഹരി വിൽപനയ്ക്കെതിരായ പ്രതിഷേധം ശകതമായി തുടരുമ്പോഴാണ് ബാങ്കുകളോട് ഞായറാഴ്ച പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ബെഫി സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News