ബാലസംഘം കാസർകോട്‌ ജില്ലാ കമ്മിറ്റിയംഗം ആതിര അശോക് അന്തരിച്ചു



കൊളത്തൂർ (കാസർകോട്‌) > നാടിന്റെ സ്‌നേഹവും കരുതലും ഏറ്റുവാങ്ങി ഏവരെയും കണ്ണീരിലാഴ്ത്തി  ബാലസംഘം കൂട്ടുകാരി കൊളത്തൂരിലെ ആതിര അശോക് (21) വിടവാങ്ങി. അർബുദ ബാധിതയായി ഏറെക്കാലം ചികിത്സയിലായിരുന്നു. ബാലസംഘം ജില്ലാ കമ്മിറ്റിയംഗം, ചുവപ്പുസേനാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വേനൽതുമ്പി കലാജാഥയിലെ നിറസാന്നിധ്യമായിരുന്ന ആതിര പരിശീലകയും കൂടിയാണ്‌. സിപിഐ എം ബറോട്ടി ബ്രാഞ്ച് മുൻ സെക്രട്ടറി കൊളത്തൂർ അഞ്ചാംമൈൽ കാണിയടുക്കത്തെ കെ കെ അശോകന്റെയും മഹിളാ അസോസിയേഷൻ കൊളത്തൂർ വില്ലേജ് സെക്രട്ടറി എം രാജശ്രീയുടെയും മകളാണ്. സഹോദരി ആര്യ. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗം സാബു എബ്രഹാം, വി കെ രാജൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ ഇ പത്മാവതി, സിജി മാത്യു, കെ മണികണ്ഠൻ, സി ജെ സജിത്ത്,  ഏരിയാ സെക്രട്ടറി സി ബാലൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത്, ബാലസംഘം സംസ്ഥാന പ്രസിഡന്റ് കെ വി ശിൽപ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു, പ്രസിഡന്റ്‌ അഭിരാം, ബാലസംഘം ജില്ലാ സെക്രട്ടറി ഋഷിത പവിത്രൻ, പ്രസിഡന്റ്‌ വിഖ്യാത് രാജ്, ഷാലു മാത്യു എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ബറോട്ടിയിൽ നടന്ന സിപിഐ എം അനുശോചന യോഗത്തിൽ ഇ പത്മാവതി, സി ബാലൻ, പി കെ നിഷാന്ത്, എം അനന്തൻ, രാധാകൃഷ്ണൻ ചാളക്കാട്, എ നാരായണൻ, ഋഷിത, ആൽബിൻ സംസാരിച്ചു. സി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. അനീഷ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News