ശാസ്ത്രബോധമുള്ള തലമുറയെ വളര്‍ത്തുന്നതില്‍ ബാലസംഘത്തിന് പ്രധാനപങ്ക്: എം വി ​ഗോവിന്ദന്‍



തിരുവനന്തപുരം> അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുന്ന ഇക്കാലത്ത് ശാസ്‌ത്രബോധവും സാമൂഹ്യബോധവുമുള്ള തലമുറയെ വളർത്തിയെടുക്കുന്നതിൽ ബാലസംഘത്തിന്റെ പങ്ക് വലുതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ബാലസംഘം കൺവീനർമാരുടെ സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 85-–-ാമത്  വാർഷികാഘോഷങ്ങളുടെ ഭാഗമായി ലഹരിയുൾപ്പെടെയുള്ള സാമൂഹിക ജീർണതകൾക്കെതിരായി പ്രചാരണ പരിപാടികൾക്ക് കൺവൻഷൻ രൂപം നൽകി. വേനൽത്തുമ്പി കലാജാഥയും ബലോത്സവങ്ങളും, കുട്ടികളുടെ ലിറ്ററേച്ചർ ഫെസ്റ്റിവൽ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട് ഗ്രീൻ കോൺക്ലേവ്, ഊരുത്സവങ്ങൾ, സെമിനാറുകൾ, ലഹരിക്കെതിരെ കളിക്കളങ്ങൾ സൃഷ്ടിക്കുന്ന കായികോത്സവങ്ങൾ, ശാസ്ത്രമേളകൾ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ബി അനുജ അധ്യക്ഷയായി. സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് ഭാവി പരിപാടികൾ അവതരിപ്പിച്ചു. സംസ്ഥാന കോഓർഡിനേറ്റർ അഡ്വ. എം രൺദീഷ്, സംസ്ഥാന സെക്രട്ടറി എൻ ആദിൽ, വൈസ് പ്രസിഡന്റ്‌ ഡി എസ് സന്ദീപ്, സംസ്ഥാന ജോയിന്റ് കൺവീനർമാരായ എം പ്രകാശൻ, മീരാദർശക്, ജോയിന്റ്‌ സെക്രട്ടറിമാരായ അമാസ് എസ് ശേഖർ, ജി എൻ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News