ആർഎസ്‌എസ്‌ രാഷ്‌ട്രീയ അധികാരത്തിനായി ഹിന്ദുമതത്തെ ഉപയോഗിക്കുന്നു: ബാലചന്ദ്രൻ ചുള്ളിക്കാട്‌



കോഴിക്കോട്‌ > ഹിന്ദുമതം ഹിന്ദുത്വ രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രമായും മാറിയിരിക്കുകയാണെന്ന്‌ കവി ബാലചന്ദ്രൻചുള്ളിക്കാട്‌ പറഞ്ഞു. ഡോ. ബി ശ്രീകുമാർ രചിച്ച ‘ബുദ്ധവെളിച്ചം’ പുസ്‌തകം പ്രകാശനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്‌എസ്‌ രാഷ്‌ട്രീയ അധികാരത്തിനായി ഹിന്ദുമതത്തെ ഉപയോഗിക്കുകയാണ്‌. ജാതീയതയിലും ചാതുർവർണ്യത്തിലും അധിഷ്‌ഠിതമായ ഹിന്ദുരാഷ്‌ട്രമാണ്‌ അവർലക്ഷ്യമിടുന്നത്‌. മനുസ്‌മൃതിയാണതിന്റെ അടിസ്ഥാനം. മുസ്ലിം മതരാഷ്‌ട്രങ്ങൾക്ക്‌ സമാനമായ രീതിയിലാണത്‌. ഈ കാഴ്‌ചപ്പാടുകൾക്കെതിരെ നൂറ്റാണ്ടുകൾക്കുമുമ്പേ തന്നെ ശ്രീബുദ്ധൻസംവദിച്ചിട്ടുണ്ട്‌. ആധുനിക ഇന്ത്യയിൽ ബുദ്ധന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിയാണ്‌ ഡോ. ബി ആർ അംബേദ്‌കർ. എക്കാലത്തെയും സാമൂഹിക തിന്മകളായ ചാതുർവർണ്യത്തിനും ജാതീയതയ്‌ക്കുമെതിരായ ബുദ്ധന്റെ ചോദ്യങ്ങൾ ഇന്നും പ്രസക്തമാണെന്നും ചുള്ളിക്കാട്‌ പറഞ്ഞു. ഡോ. ബി ശ്രീകുമാർ ആമുഖപ്രഭാഷണം നടത്തി. പൂർണ പബ്ലിക്കേഷൻ ആണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. Read on deshabhimani.com

Related News