വയറെരിയാതെ കാത്തത്‌ സമൂഹ അടുക്കള



പാലക്കാട്‌ അട്ടപ്പാടിയിലെ ആദിവാസി ജനതയ്‌ക്ക്‌ ആശ്വാസമാണ്‌ സമൂഹ അടുക്കള. വിശപ്പകറ്റുന്നതിനൊപ്പം ആവശ്യമായ പോഷകങ്ങളും ലഭ്യമാക്കുന്നു. പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളായി കണക്കാക്കുന്ന ആനഗദ്ദ, കുറുക്കത്തിക്കല്ല്‌, വെന്തവട്ടി, മേലേ ആനവായ്‌, ചൂണ്ടക്കുളം, തൂവ, പറവൻകണ്ടി, വീട്ടിയൂർ, കതിരംപതി ഊരുകളിൽ ഇവ കൃത്യമായി പ്രവർത്തിക്കുന്നു. കഴിഞ്ഞ ആറ്‌ വർഷത്തിനിടെ മരിച്ച കുട്ടികളിൽ ഭൂരിഭാഗത്തിനും രണ്ടരക്കിലോയോ അതിനുമുകളിലോ തൂക്കമുണ്ടായിരുന്നു. പോഷകാഹാരക്കുറവല്ല, മറ്റ്‌ രോഗങ്ങളാണ്‌ മരണകാരണമെന്ന്‌ വ്യക്തം.നിലവിൽ 120–- 130 സമൂഹ അടുക്കളയാണ്‌ പ്രവർത്തിക്കുന്നത്‌. 2013ൽ സമൂഹ അടുക്കള ആരംഭിച്ചെങ്കിലും 2017ൽ എൽഡിഎഫ്‌ സർക്കാരാണ്‌ സജീവമാക്കിയത്‌. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ആറുമുതൽ 12 മാസം വരെയുള്ള കുട്ടികൾ, കൗമാരക്കാർ, മാനസിക–- ശാരീരിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വൃദ്ധർ, വിധവകൾ എന്നിവരാണ്‌ ഗുണഭോക്താക്കൾ. Read on deshabhimani.com

Related News