അട്ടപ്പാടി മധു വധക്കേസ്‌; ജാമ്യം റദ്ദാക്കലിൽ 16ന്‌ വാദം



മണ്ണാർക്കാട് > അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്റെ കേസിൽ സാക്ഷി വിസ്‌താരം 19ന്‌ തുടങ്ങും. സാക്ഷികൾ നിരന്തരം കൂറുമാറുന്നതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്‌ വിചാരണക്കോടതിയായ മണ്ണാർക്കാട്‌ എസ്‌സി–-എസ്‌ടി പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ ഹർജി നൽകിയിരുന്നു. ഇതിൽ 16ന്‌ വാദം തുടരും. അതിന്റെ ഉത്തരവിനുശേഷമായിരിക്കും സാക്ഷി വിസ്‌താരം തുടരുകയെന്ന്‌ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ രാജേഷ്‌ എം മേനോൻ പറഞ്ഞു. ബുധനാഴ്‌ച വിസ്‌തരിക്കാൻ നിശ്ചയിച്ച അഞ്ച്‌ സാക്ഷികളും അഞ്ചിന്‌ ഹാജാരാകാതിരുന്ന രണ്ട്‌ സാക്ഷികളും കോടതിയിൽഹാജരായി. വെള്ളിയാഴ്‌ച ഹാജരാകാതിരുന്ന 25, 26 സാക്ഷികളായ രാജേഷ്, ജയകുമാർ എന്നിവരും 27, 28, 33, 34, 35 സാക്ഷികളായ സെയ്‌തലവി, മണികണ്ഠൻ, രഞ്ജിത്ത്, മണികണ്ഠൻ, അനൂപ് എന്നിവരെയുമാണ് ബുധനാഴ്ച വിസ്തരിക്കാനിരുന്നത്. പ്രതികളിൽ12 പേരുടെ ജാമ്യം റദ്ദാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ്‌ എം മേനോൻ ആവശ്യപ്പെട്ടു. ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ നീക്കം മധുവിന് നീതി ലഭിക്കാനുള്ളതല്ലെന്ന് പ്രതിഭാഗം അഭിഭാഷകരിൽഒരാളായ ബാബു കാർത്തികേയൻ പറഞ്ഞു. Read on deshabhimani.com

Related News