കൊണ്ടോട്ടി പീഡനശ്രമം; പ്രതി ജൂഡോ ചാമ്പ്യൻ, പെൺകുട്ടി നല്ലരീതിയിൽ ചെറുത്തുനിന്നെന്ന്‌ എസ്‌.പി



മലപ്പുറം > കൊണ്ടോട്ടി പീഡനശ്രമക്കേസ് പ്രതിയെ അറസ്‌റ്റ്‌ രേഖപ്പെടുത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന്‌ മലപ്പുറം എസ്‌പി എസ് സുജിത് ദാസ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ല. മെഡിക്കല്‍ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കുമെന്നും എസ്‌പി വ്യക്തമാക്കി. ജില്ലാതല ജൂഡോ ചാമ്പ്യനാണ് പ്രതി. യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരിക്കുണ്ട്. ചെറുത്തുനിന്നതിനാല്‍ ജീവാപായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ 15 വയസ്സുകാരനാണ് പൊലീസ് കസ്റ്റഡിയിലായത്. താനാണ് ഉപദ്രവിച്ചതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News