പൊലീസിന് നേരെ ആക്രമണം: കാലടിയില്‍ രണ്ട് പേര്‍ പിടിയില്‍

മുഹമ്മദ് അഷ്‌ക്കര്‍, അജയ്


കാലടി> പൊലീസിനു നേരെ ആക്രമണ നടത്തിയ രണ്ട് പേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. മാറമ്പിള്ളി പൊതിയില്‍ നെല്ലിക്കല്‍ക്കുടി മുഹമ്മദ് അഷ്‌ക്കര്‍ (20), പൊതിയില്‍ ചേലക്കാപറമ്പില്‍ അജയ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ചെങ്ങല്‍ ബാറിന് സമീപം സംഘട്ടനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസിന് നേര്‍ക്കാണ് യുവാക്കള്‍ ആക്രമണം നടത്തിയത്. എസ്‌ഐ ടി ബി ബിബിന്‍ ഡ്രൈവര്‍ എഎസ്‌ഐ ഷൈജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.   Read on deshabhimani.com

Related News