കൊല്ലത്ത്‌ യുവതിയേയും കുഞ്ഞിനേയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടു; രാത്രി കിടന്നത് സിറ്റൗട്ടിൽ



കൊല്ലം > തന്നേയും 5 വയസുള്ള മകനേയും  ഭർതൃവീട്ടുകാർ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി . കൊല്ലം കൊട്ടിയത്താണ് സംഭവം. തഴുത്തല സ്വദേശിനി അതുല്യയേയും മകനേയുമാണ് ഭർത്താവിന്റെ അമ്മ വീടിനുപുറത്താക്കി ഗെയ്റ്റ് പൂട്ടിയത്. യുവതിയും കുഞ്ഞും രാത്രിയിൽ കിടന്നത് വീടിന് പുറത്ത് സിറ്റൌട്ടിൽ ആണ് . സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയത്. രാത്രി മതിൽ ചാടികടന്നാണ് ഇവർ സിറ്റൗട്ടിൽ എത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് മുമ്പും അമ്മായിയമ്മ ഉപദ്രവിക്കാറുണ്ടെന്നും തന്റെ പണവും സ്വർണവും ഉപയോഗിച്ച് പണിത വീട്ടിൽനിന്നാണ് ഇറക്കി വിട്ടതെന്നും അതുല്യ പറഞ്ഞു. നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്. പൊലീസും എത്തിയിട്ടുണ്ട്. അതേസമയം അതുല്യയുടെ ഭർത്താവിന്റെ ജേഷ്ഠന്റെ ഭാര്യയും ഈ അമ്മായിയമ്മക്കെതിരെ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. Read on deshabhimani.com

Related News