ഏഷ്യാനെറ്റ് പോക്സോ കേസ്: യഥാർത്ഥ ഇരയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം മുംബൈയിൽ



കോഴിക്കോട്> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിച്ച് സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസിൽ, നിർണ്ണായക നീക്കവുമായി അന്വേഷണസംഘം. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി  വെളിപ്പെടുത്തിയ യഥാർത്ഥ ഇരയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം മുംബൈയിലെത്തി. ആദ്യ അഭിമുഖം നൽകിയ പെൺകുട്ടി, അച്ഛൻ എന്നിവരുടെ മൊഴിയെടുക്കും. അന്വേഷണ സംഘത്തിലെ വനിത സിവിൽ പോലീസ് ഉൾപ്പടെ 3 പേരാണ് മൊഴിയെടുക്കാനായി മുംബൈയിലെത്തിയത്. ഇത് ചിത്രീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ റിപ്പോർട്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടാമത്തെ അഭിമുഖത്തിലെ ശബ്ദം ആദ്യത്തേതാണെന്നും പെൺകുട്ടി വേറെയാണെന്നും കണ്ണൂർ റിപ്പോർട്ടർ മൊഴി നൽകി. ഇതിൻ്റെ വീഡിയോ വ്യാജമായി ചിത്രീകരിച്ചതിനാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തത്. Read on deshabhimani.com

Related News