പോക്സോ കേസ്: ഏഷ്യാനെറ്റ് ജീവനക്കാർക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം



കോഴിക്കോട് > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിച്ച് സംപ്രേഷണം ചെയ്ത  കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് പോക്സോ കോടതിയാണ്  എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റെസിഡന്റ് എഡിറ്റർ കെ ഷാജഹാൻ, വീഡിയോ ചിത്രീകരിച്ച റിപ്പോർട്ടർ നൗഫൽ ബിൻ യുസഫ് , വ്യാജ വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മ  എന്നിവർക്ക്  ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം , ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം,അറസ്റ്റ് ചെയ്യുകയാണെങ്കിൽ പ്രതികളും ജാമ്യക്കാരും ഒരു ലക്ഷം രൂപവീതമുള്ള ബോണ്ട്  നൽകണം. സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യംഅനുവദിച്ചത്.  പോക്സോ കോടതി ജഡ്ജി കെ പ്രിയയാണ് ജാമ്യം അനുവദിച്ചത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. പി വി ഹരി ഹാജരായി. Read on deshabhimani.com

Related News