ഏഷ്യാനെറ്റ്‌ ന്യൂസ്‌ വ്യാജ വീഡിയോ കേസ്‌: ഷാജഹാനെ ചോദ്യംചെയ്‌‌തു



കോഴിക്കോട്‌> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോ​ഗിച്ച് വ്യാജ വീഡിയോ നിർമിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്തിനെ ചോദ്യംചെയ്‌തു. അന്വേഷണ ഉദ്യോ​ഗസ്ഥനായ ക്രൈം ബ്രാ‍ഞ്ച് അസി. കമീഷണർ സുരേഷ് കുമാർ മുമ്പാകെ ഹാജരായ ഷാജഹാനെ രണ്ട്‌ മണിക്കൂറോളം ചോദ്യംചെയ്‌‌തു. കണ്ണൂർ റിപ്പോർട്ടറായിരുന്ന നൗഫൽ ബിൻ യൂസഫ്‌ കോഴിക്കോട്‌ ഓഫീസിൽവച്ചാണ്‌ വ്യാജ വീഡിയോ നിർമിച്ചത്‌. ഷാജഹാനും ചിത്രീകരണത്തിൽ പങ്കാളിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതിചേർത്തത്‌. എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ സുഖമില്ലാത്തതിനാൽ  ബുധനാഴ്ച  ഹാജരാവാൻ സാധിക്കില്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌. വീഡിയോ ചിത്രീകരിച്ച റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, കുട്ടിയുടെ മാതാവ് എന്നിവർ വ്യാഴാഴ്‌ച ഹാജരാകണം.   Read on deshabhimani.com

Related News