വാഹനാപകടം; പരിക്കേറ്റ ദമ്പതികളെ 
ആശുപത്രിയിലെത്തിച്ച്‌ മേയർ ആര്യ രാജേന്ദ്രൻ

അപകടത്തിൽപ്പെട്ടവർക്ക്‌ മേയർ ആര്യ 
രാജേന്ദ്രൻ വെള്ളം നൽകുന്നു


തിരുവനന്തപുരം > പൂജപ്പുരയിൽ വാഹനാപകടത്തിൽപ്പെട്ട ദമ്പതികളെ ആശുപത്രിയിൽ എത്തിച്ച്‌ മേയർ ആര്യ രാജേന്ദ്രൻ. തിരുവല്ല സ്വദേശികളായ ദമ്പതികളാണ്‌ വെള്ളി രാത്രി 8.30ഓടെ വാഹനാപകടത്തിൽപ്പെട്ടത്‌. ഇവർ സഞ്ചരിച്ച ബൈക്കിനെ മറ്റൊരു ബൈക്ക്‌ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.   ഇടിച്ചിട്ട ബൈക്ക്‌ നിർത്താതെ പോയി. ജഗതിയിൽനിന്ന്‌ പൂജപ്പുരയിലേക്ക്‌ പോകുകയായിരുന്ന മേയർ ഇതുകണ്ട്‌ കാർ നിർത്തി. ദമ്പതികൾക്ക്‌ വെള്ളം കൊടുക്കുകയും അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ എത്തിയതിനുശേഷമാണ്‌ മേയർ മടങ്ങിയത്‌. പൂജപ്പുര പൂജ അപ്പാർട്ട്മെന്റിലെ താമസക്കാരായ കൃഷ്ണകുമാർ, ഭാര്യ മിനികുമാരി എന്നിവരാണ് അപകടത്തിൽപെട്ടത്. Read on deshabhimani.com

Related News