കൃത്രിമ കാലിൽ ഇനി നടക്കാം; അഞ്ചു വയസുകാരന് തുണയായി തൃശൂർ മെഡിക്കൽ കോളേജ്



തൃശൂർ> അപകടത്തിൽ  വലതുകാൽ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനി നടക്കാം.  യും നടക്കാം. തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററാണ്  പാലക്കാട് തൃത്താല സ്വദേശിയായ കുട്ടിയുടെ സ്വപ്നങ്ങൾക്ക് ഉണർവേകിയത്.  സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി  സൗജന്യമായാണ് കൃത്രിമ കാൽ നൽകിയത്. ഈ ദൗത്യം ഏറ്റെടുത്ത ടീമിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.   ഒരു വർഷം മുമ്പാണ് ലോറിയിടിച്ച് കുട്ടിയുടെ വലതുകാൽ നഷ്ടപ്പെട്ടത്. ഇടതുകാലിന്റെ തൊലിയും നഷ്ടപ്പെട്ടു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ നടക്കാനുള്ള മോഹം സഫലമായില്ല. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. തുടർന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കൃത്രിമ കാൽ വച്ചു പിടിപ്പിക്കുന്നതിന്റെ സാധ്യത ആരാഞ്ഞു. ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ കൃത്രിമ കാൽ നിർമ്മാണ യൂണിറ്റ് കുട്ടിയുടെ പാകത്തിനുള്ള കൃത്രിമ കാൽ നിർമ്മിച്ചു. കുട്ടിക്ക് ആവശ്യമായ പരിശീലനം നൽകി.  കൃത്രിമ കാലിന്റെ സഹായത്തോടെ നടന്ന കുട്ടിയ്ക്ക് ഡോക്ടർമാരും ജീവനക്കാരും ചേർന്ന് സന്തോഷത്തോടെ യാത്രയയപ്പ് നൽകി. Read on deshabhimani.com

Related News