ശാസ്താംകോട്ട താലൂക്ക് ആശുപത്രി ആക്രമണം: ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍



ശാസ്താംകോട്ട> ശാസ്താംകോട്ട താലൂക്ക് ആശുപത്രി ആക്രമണത്തില്‍ ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11ന് സ്വകാര്യ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.ശ്രീകുമാര്‍ അടക്കം ഏഴുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാര്‍ , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിതിന്‍ കല്ലട എന്നിവരെയും കണ്ടാലറിയുന്ന നാലുപേരെയുമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഡോ.എം.ഗണേഷിനെ മര്‍ദിച്ചതിലും ആശുപത്രി സൂപ്രണ്ട് ഡോ.ഷഹാന മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഒപി ബഹിഷ്‌കരിച്ച് ആശുപത്രി ജീവനക്കാരുടെ സമരം തുടരുകയാണ്‌   Read on deshabhimani.com

Related News