പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ



വടക്കേക്കര> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്‌റ്റിൽ..   മടപ്ലാതുരുത്ത് അമ്പാട്ട് ഹൗസിൽ ജോളി (68) യെയാണ്‌  വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്‌. പരിചയത്തിലുള്ള ഏഴു വയസുകാരിയെ 2021 ഡിസംബർ മുതൽ ഇയാൾ പല തവണ ശാരീരികമായി  ഉപദ്രവിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ എം കെ മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News