പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ്‌ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ



രാജാക്കാട്‌> കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും ഒരു ദിവസത്തെ പരോളിൽ മാതാപിതാക്കളെ കാണുന്നതിനായെത്തി പൊന്മുടിയിലെ വീട്ടിൽ  നിന്ന്‌ ഓടിരക്ഷപ്പെട്ട കൊലക്കേസ്‌  പ്രതിയെ പിടികൂടി. പൊന്മുടി  കലുങ്ക്‌സിറ്റി കളപ്പുരയ്‌ക്കൽ  ജോമോ (39) നാണ്‌  പിടിയിലായത്‌. വ്യാഴം പകൽ രണ്ടോടെ  കുളത്രക്കുഴിയിൽ നിന്നും രാജാക്കാട്‌ എസ്‌ഐ അനൂപ്‌ സി നായരും സംഘവും  മണിക്കൂറുകൾക്കുളളിൽ സാഹസികമായി പിടികൂടിയത്‌.  കോട്ടയം ഈസ്‌റ്റ്‌ സ്‌റ്റേഷനിയെ കൊലപാതക കേസിലെ പ്രതിയാണ് ജോമോൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ്‌ ബുധനാഴ്‌ച താൽക്കാലിക പരോളിൽ പൊലീസ്‌ സംരക്ഷണയിൽ വീട്ടിലെത്തിയത്‌. വൈകിട്ട്‌ തിരികെ മടങ്ങുന്നതിനിടെയാണ്‌ കാട്ടിലേക്ക്‌ ഓടിരക്ഷപെട്ടത്‌. മൂന്നാർ ഡിവൈഎസ്പി  കെ ആർ  മനോജ്‌,  രാജാക്കാട്‌ സി ഐ പങ്കജാക്ഷൻ  എന്നിവരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ്‌ ഇയാളുടെ വീടിന്‌ സമീപമുള്ള വലിയകൊക്കപോലുള്ള സ്ഥലമായ കുളത്രക്കുഴിയിൽ വച്ച്‌ പൊലീസ്‌ കഠിനശ്രമത്തിലൂടെ പിടികൂടിയത്‌. Read on deshabhimani.com

Related News