ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഏറ്റുമുട്ടൽ: 3 പേര്‍കൂടി അറസ്റ്റില്‍



കൊട്ടാരക്കര> കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ കൂടി പൊലീസ് പിടിയിലായി. വിളക്കുടി ജയാഭവനിൽ മണിക്കുട്ടൻ (31), കൊട്ടാരക്കര പള്ളിക്കൽ ആലംചേരി ഫർഹാനാ മൻസിൽ ഷെമീർ (35), പള്ളിക്കൽ ചെമ്പൻപൊയ്ക ഷിഫാ മൻസിൽ ഷിജു (35)എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കുറുമ്പാലൂർ സരസ്വതി വിലാസത്തിൽ സജയകുമാർ (28), പള്ളിക്കൽ ചെമ്പൻപൊയ്കയിൽ വിജയകുമാർ (24), കരിക്കോട് മുണ്ടോളിൽ പുത്തൻവീട്ടിൽ അഖിൽ (26), കൊട്ടാരക്കര ശ്രേയസ് ഭവനിൽ ലിജിൻ (31), കുന്നിക്കോട് മിച്ചഭൂമിയിൽ രാഹുൽ (21), മിച്ചഭൂമി അച്ചു ഭവനിൽ ശിവകുമാർ (21)എന്നിവരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ്‌ കേസെടുത്തത്‌. സാമ്പത്തിക തർക്കവും മുൻ വൈരാ​ഗ്യവും മൂലം കുന്നിക്കോടും കൊട്ടാരക്കര വിജയാസ് ​ആശുപത്രിയിലുമായി കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ആംബുലൻസ് ഡ്രൈവർമാർ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. സംഘർഷത്തിൽ  കുത്തേറ്റ ആവണീശ്വരം രാജീവ് നിവാസിൽ എം എസ്‌ രാഹുൽ (29)മരിച്ചിരുന്നു.     Read on deshabhimani.com

Related News