പൂപ്പാറയിൽ ‘അരിക്കൊമ്പൻ’ ഫ്രണ്ട്‌സ് ടീ സ്റ്റാൾ തുറന്ന്‌ താൽക്കാലിക വനംവാച്ചർ

പൂപ്പാറയിൽ അരിക്കൊമ്പന്റെ പേരിലുള്ള ചായക്കട


ശാന്തൻപാറ > ശാന്തൻപാറ ചിന്നക്കനാൽ മേഖലയിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ അരിക്കൊമ്പനെ വനംവകുപ്പ്‌ തേക്കടിവനത്തിലേക്ക്‌ നാടുകടത്തി. എന്നാൽ സോഷ്യൽമീഡിയായിലും മാധ്യമങ്ങളും അരിക്കൊമ്പനെ ഹീറോയാക്കി. ഇപ്പോൾ  അരിക്കൊമ്പന്റെ ആരാധകരുടെ നേതൃത്വത്തിൽ പൂപ്പാറയിലെ തേയില തോട്ടങ്ങൾക്കിടയിലെ പാതയോരത്ത് ‘അരിക്കൊമ്പൻ’ ഫ്രണ്ട്‌സ് ടീ സ്റ്റാൾ എന്ന പേരിൽ ചെറിയ ചായക്കട തുറന്നു.   ഒമ്പത്‌ വർഷമായി അരിക്കൊമ്പനെയുൾപ്പെടെയുള്ള കാട്ടാനകളെ നിരീക്ഷിച്ചിരുന്ന താൽക്കാലിക വനംവാച്ചർ രഘുവാണ്‌ ഞായറാഴ്‌ച അരിക്കൊമ്പന്റെ പേരിൽ കട തുടങ്ങിയത്‌. തലയെടുപ്പും കരുത്തുമുള്ള ഒറ്റയാനോട് രഘുവിന് ആരാധന തോന്നി തുടങ്ങി. ജന്മനാട്ടിൽനിന്ന്‌ പിടിച്ചുകൊണ്ടുപോയിട്ട്‌ ഒരുമാസം കഴിഞ്ഞു. ആന മേഘമല വനവുമായി യോജിക്കുകയും ചെയ്‌തു. ഇതോടെ അരിക്കൊമ്പന്റെ ഓർമയ്‌ക്കായി സ്ഥാപിച്ച ചായക്കടയിൽ അരിക്കൊമ്പന്റെ പേരിനൊപ്പം ഫോട്ടോയും  വച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News