അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു



തിരുവനന്തപുരം >  അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു. പ്രദേശത്തു നിന്നുള്ള റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലെത്തിയത്. നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. അപ്പർ കോതയാർ മുത്തു‍കുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്. അതിനിടെ അരിക്കൊമ്പനെതിരെ പ്രതിഷേധവുമായി കന്യാകുമാരി പഴംകുടി ആദിവാസി സമൂഹം രം​ഗത്തെത്തി Read on deshabhimani.com

Related News