ഞാനും ഹിന്ദു: ഗവർണർ



തിരുവനന്തപുരം> ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും എന്നെ ഹിന്ദുവായി കാണണമെന്നും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.       മതത്തിന്റ പേരിലല്ല ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുവായി അറിയപ്പെടുന്നത്‌. ഇന്ത്യയെ വിഭജിച്ച് ഭരിക്കാൻ ബ്രിട്ടീഷുകാരാണ് ഹിന്ദു, മുസ്ലിം, സിഖ്‌ തുടങ്ങിയ ജാതികൾ നിർമിച്ചത്‌. ഇന്ത്യയുടെ ഒരുമ ദേശീയതയിലാണെന്നും ഗവർണർ പറഞ്ഞു. ശ്രീകുമാരൻ തമ്പിക്ക് ആർഷദർശന പുരസ്‌കാരം ഗവർണർ സമ്മാനിച്ചു.     നോർത്ത്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള സംഘപരിവാർ അനുകൂല മലയാളി കൂട്ടായ്മയാണ്‌ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക.  ജി കെ പിള്ള അധ്യക്ഷനായി. വി മധുസൂദനൻ നായർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കുമ്മനം രാജശേഖരൻ, ബി മാധവൻ നായർ, ഡോ. രാംദാസ് പിള്ള, രഞ്ജിത് പിള്ള, ശ്രീശക്തി ശാന്താനന്ദ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News