അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വ്യാപക മഴയ്‌ക്ക്‌ സാധ്യത: മത്സ്യബന്ധനത്തിന് നിയന്ത്രണം



തിരുവനന്തപുരം > തെക്ക്- കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം (Low Pressure Area ) തീവ്രന്യൂനമർദമായി (Depression ) ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി (Cyclonic Circulation ) മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ/കാറ്റോട് കൂടിയ മഴയ്ക്കും ; ജൂൺ  7 മുതൽ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിന് നിയന്ത്രണം അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നതായും അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരള തീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആരെങ്കിലും  മത്സ്യബന്ധനത്തിന്‌ പോയിട്ടുണ്ടെങ്കിൽ അവർ എത്രയും വേഗം അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണെന്നും അതോറിറ്റി അറിയിച്ചു. Read on deshabhimani.com

Related News