വഖഫ് ബോർഡ് സിഇയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം; മതവികാരം ഇളക്കിവിടാൻ മുസ്ലീംലീഗും കൂട്ടാളികളും ശ്രമിക്കുന്നതായി ടി കെ ഹംസ



മഞ്ചേരി> വഖഫ് ബോർഡ് സിഇയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മതവികാരം ഇളക്കിവിടാൻ മുസ്ലീംലീഗും കൂട്ടാളികളും ശ്രമിക്കുന്നതായി ചെയർമാർ ടി കെ ഹംസ. ബോർഡിൽ മുസ്ലീംങ്ങളല്ലാത്തവരെ നിയമിച്ച് നിലവിലുള്ള രീതി അട്ടിമറിച്ചുവെന്നാണ് ഇവരുടെ ആരോപണം. ഇത് വസ്‌തുതകൾക്ക് നിരക്കാത്തതാണ്. സുപ്രധാന പോസ്റ്റുകളിൽ മുസ്ലീം സമുദയക്കാരല്ലാത്തവരെ നിയമിക്കരുത് എന്നാണ് നിയമം. എന്നാൽ പാറാവ്, ശുചീകരണം, അറ്റന്റർ തസ്തികളിൽ മുമ്പും ഇതരസമുതയത്തിൽപെട്ടവരെ നിയമിച്ചിട്ടുണ്ട്. ലീഗ് ഭരണത്തിൽ ഇത്തരത്തിൽ നാലു പേരെയാണ് നിയമിച്ചത്. 2007 ഏപ്രിൽ രണ്ടിനും, 2008 സെപ്റ്റംബർ 15നും എറണാകുള്ളത്തെ ഹെഡ് ഓഫീസിൽ ഇതര സമുദായത്തിൽപെട്ട രണ്ടുപേരെ നിയമിച്ചു. 2012 ഓഗസ്റ്റ് ഒന്നിന് കോഴിക്കോട് ഡിവിഷണൽ ഓഫീസിലും 2013 ഏപ്രിൽ നാലിന് തിരുവന്തപുരം ഓഫീസിലും മുസ്ലീംലീഗ് നേതാക്കൾ ഇതര സമുതായത്തിൽപ്പെട്ടവരെ നിയമിച്ചിട്ടുണ്ട്. 18,390 രൂപ പ്രതിമാസ വേദനത്തിലായിരിന്നു നിയമനം. 14 വർഷമായി നാലുപേരും ജോലി തുടരുന്നുണ്ട്. എന്നാൽസാൽമോനെ പ്രതിദിനം 730 രൂപ നിരക്കിൽ ദിവസവേദന അടിസ്ഥാനത്തിലാണ് നിയമിച്ചത്. പുതിയ സിഇഒ സക്കീർ ഹുസൈന് ശാരീരിക വൈകല്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ സഹായായ തൃശൂർ സ്വദേശിയായ എ പി സാൽമോന് മാനുഷിക പരിഗണന നൽകി ഡ്രൈവർ കം അറ്റന്റർ തസ്‌തികയിലാണ് നിയമനം നൽകിയത്. വെറും 730 രൂപ ദിവസവേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണിത്. കോടതി വിധിയെ തുടർന്നാണ് മുൻസിഇഒയെും ജീവനക്കാരനെയും തൽസ്ഥാനത്ത് നിന്ന് നീക്കിയത്. അഡ്‌മിനിസ്‌ട്രേറ്റീവ് തസ്‌തികകളിലെ എല്ലാ നിയമനങ്ങളും നടത്താൻ പിഎസ്‌സിയെ ചുമതലപ്പെടുത്താൻ നടപടി തുടങ്ങിയതുമുതലാണ് മതവികാരം ഇളക്കിവിടാനായി ലീഗ് മുന്നിട്ടിറങ്ങിയത്. മുസ്ലിം വിഭാഗത്തിലുള്ളവർ മാത്രം ഉൾപ്പെടുന്ന വഖഫ് നിയമനത്തിൽ മറ്റ് മതക്കാരും കടന്നുവരുമെന്ന് പ്രചരിപ്പിച്ചായിരിന്നു ഇത്. അത് തികച്ചും വസ്‌തുതാവിരുദ്ധമാണ്. അഡ്‌മിനിസ്‌ട്രേറ്റീവ് തസ്‌തികകളിൽ നേരിട്ട് നിയമനം നടത്തുന്നതിന് മുസ്ലിം സമുദായത്തിലുള്ള ഉദ്യോഗാർഥികളുടെ സെലക്‌ട് ലിസ്റ്റ് മാത്രമേ പരിഗണിക്കുകയുള്ളു. ഈ വിഷയം തൽക്കാലം മാറ്റിവെച്ചതോടെ ക്ലച്ച് കിട്ടാതിരുന്നതോടെയാണ് ലീഗുകാരാണ് പുതിയ വിവാദവുമായി രംഗത്ത് ഇറങ്ങിയതെന്നും ടി കെ ഹംസ പറഞ്ഞു. Read on deshabhimani.com

Related News