ഒന്നര വയസുകാരിയുടെ മരണം കൊലപാതകം: അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസ്

അന്‍വിത


തലശേരി > മൊകേരി പാത്തിപ്പാലം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒന്നര വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. അച്ഛന്‍ കെ പി ഷിജു മകള്‍ അന്‍വിതയെ പുഴയില്‍ തള്ളിയിട്ട  കൊന്നതാണെന്ന് അമ്മ സോന പൊലീസിന് മൊഴിനല്‍കി. ഷിജുവിനെതിരെ കതിരൂര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഷിജുവിനൊപ്പംപോയ സോനയും മകള്‍ അന്‍വിതയും പുഴയില്‍ വീണത്. വള്ള്യായി റോഡില്‍ വാട്ടര്‍ ടാങ്കിന് സമീപം ചാത്തന്‍മൂലയില്‍ സംഭവം. സോനയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഒളിവില്‍ കഴിയുന്ന ഷിജുവിന്റെ മൊബൈല്‍ ഫോണ്‍ ഓഫാണ്. കതിരൂര്‍ സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.   Read on deshabhimani.com

Related News