ദത്ത്‌ കേസ്‌; കുഞ്ഞിനെ ആന്ധ്രയിലെത്തി ശിശുക്ഷേമ സമിതി ഏറ്റുവാങ്ങി



തിരുവനന്തപുരം > ദത്ത്‌ കേസിൽ അനുപമയുടേതെന്ന്‌ പറയുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങി. ആന്ധ്രയിലെ ഒരു ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമ സമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികളില്‍ നിന്നാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് കേരളത്തില്‍ നിന്നുള്ള നാലുപേര്‍ ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തിയത്. ആറുമണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്രത്തിലെത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. Read on deshabhimani.com

Related News