ലഹരിക്കെതിരെ 
നവകേരള മുന്നേറ്റം; ക്യാമ്പയിൻ ആറിലേക്ക് മാറ്റി



തിരുവനന്തപുരം ലഹരിക്കെതിരെ  ജനകീയ പ്രതിരോധമുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് വ്യാഴാഴ്ച തുടക്കമാകും.  ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച തീരുമാനിച്ചിരുന്ന ഉദ്ഘാടനം മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് മാറ്റിയത്. ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​​ഘാടനം ചെയ്യും. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും. എല്ലാ കേന്ദ്രങ്ങളിലും ഇത് കാണാൻ സൗകര്യമൊരുക്കും. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെയാണ് ആദ്യഘട്ട പ്രചാരണം. ഇതിന്റെ ഭാഗമായി സംസ്ഥാനതലം മുതൽ വാർഡ് തലംവരെയും സ്‌കൂൾതലത്തിലും ജനകീയ സമിതികൾ രൂപീകരിച്ചു. എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനവും ശക്തമാക്കും. Read on deshabhimani.com

Related News