മുത്തച്ഛനായി മുഖ്യമന്ത്രി; 
കൈയടിച്ച്‌ കുട്ടികൾ



തിരുവനന്തപുരം ലഹരിക്കെതിരായ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‌ കൈയടിച്ച്‌ കുട്ടികളും രക്ഷിതാക്കളും. മുഖ്യമന്ത്രി എന്നതിനേക്കാൾ കുഞ്ഞുങ്ങളോട്  മുത്തച്ഛൻ എന്ന നിലയിലും രക്ഷിതാക്കളോട് മുതിർന്ന സഹോദരൻ എന്ന നിലയിലുമാണ് സംസാരിക്കുന്നതെന്ന ആമുഖം നിറഞ്ഞ കൈയടിയോടെയാണ്‌ സ്വീകരിച്ചത്‌. അധികാരത്തിന്റെ ഭാഷയിലല്ല, മനുഷ്യത്വത്തിന്റെ ഭാഷയിലാണ്‌ പറയുന്നതെന്നും ആ നിലയ്ക്ക് ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘ഞങ്ങളൊക്കെ ജീവിച്ചതിനേക്കാൾ സമാധാനപൂർവവും സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയിൽ കുട്ടികളും അനന്തര തലമുറകളും വളർന്നുവരുന്നത്‌ കാണണമെന്നതാണ് മുതിർന്നവരുടെ ആഗ്രഹം. എന്നാൽ, ആ ആഗ്രഹത്തെ അപ്പാടെ തകർത്തുകളയുന്ന മഹാവിപത്ത് നമ്മെ ചൂഴ്‌ന്നുവരുന്നു. മയക്കുമരുന്നിന്റെ രൂപത്തിലാണ്‌ അത് വരുന്നത്. ഇതിൽനിന്ന്‌ കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കിൽ നമ്മുടെ വരുംതലമുറകളാകെ തകർന്നടിഞ്ഞുപോകും’’–- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനൽ വഴിയാണ്‌ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്‌തത്‌. Read on deshabhimani.com

Related News