‘കഴുകൻകണ്ണു’കളുമായി ആന്റി ഡ്രോൺ 
മൊബൈൽ വെഹിക്കിൾ



കൊച്ചി ഡ്രോണുകളെ കണ്ടെത്താൻ ഇനി കേരള പൊലീസിന്റെ ‘കഴുകൻ കണ്ണു’കളും. സർക്കാർ അനുമതിയില്ലാതെ പറപ്പിക്കുന്ന ഡ്രോണുകളെ നിർവീര്യമാക്കാൻ കേരള പൊലീസ്‌ ഡ്രോൺ ഫോറൻസിക് വിഭാ​ഗം പുറത്തിറക്കിയ  ‘ഈ​ഗിൾ ഐ’ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിൾ, മുഖ്യമന്ത്രി പിണറായി വിജയൻ കൊക്കൂൺ കോൺഫറൻസിൽ പുറത്തിറക്കി​. ഇന്ത്യയിൽ ആദ്യമായാണ്‌​ പൊലീസ്​ സേനയ്‌ക്ക്​ ഇത്തരം സംവിധാനം​.  വിവിധ രാജ്യങ്ങളിൽ നിലവിലുള്ള ഇവയ്‌ക്ക്‌ 15 കോടി രൂപവരെയുണ്ട്‌. സംസ്ഥാന പൊലീസിന്റെ സൈബർ ഡോം വളന്റിയർമാരുടെ സഹായത്തോടെ ആറുമാസംകൊണ്ട്‌, 80 ലക്ഷം രൂപയ്‌ക്കാണ്​ ഈ​ഗിൾ ഐ തയ്യാറാക്കിയത്​.  ഡ്രോൺ ആക്രമണങ്ങളുൾപ്പെടെ തടയുകയാണ്‌ ലക്ഷ്യം. ശക്തിയുള്ള റഡാർ സംവിധാനമായ റേഡിയോ ഫ്രീക്വൻസി ഡിറ്റക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ പ്രവർത്തനം. റഡാറിന്റെ അഞ്ചു​ കിലോമീറ്റർ ചുറ്റും പറക്കുന്ന ഡ്രോണുകളെ കണ്ടെത്താം. സാങ്കേതികവിവരങ്ങൾ തിരിച്ചറിഞ്ഞ്‌ സോഫ്​റ്റ്​വെയർ സഹായത്തോടെ ഡ്രോൺ നിയന്ത്രിക്കുന്നയാളുമായുള്ള ജിപിഎസ്‌, റേഡിയോ ഫ്രീക്വൻസി ബന്ധം ജാമർ ഉപയോഗിച്ച്‌ വിച്ഛേദിക്കും. റഡാർഗൺ ഉപയോഗിച്ച്​ വീഴ്‌ത്താനുമാകും. അടുത്തഘട്ടത്തിൽ പിടിച്ചെടുത്ത ഡ്രോണുകൾ തകർന്ന്​ വിവരങ്ങൾ നശിക്കാതിരിക്കാൻ നെറ്റ്​ കാച്ചർ സംവിധാനം ഉൾപ്പെടുത്തുന്നതും ആലോചിക്കുന്നതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. എട്ട്​ വാഹനങ്ങൾ നിരത്തിലിറക്കാനാണ്​ പദ്ധതി. Read on deshabhimani.com

Related News