ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു



കൊച്ചി> ചലച്ചിത്ര താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍ പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരെ നേടി. വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍,പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. 1993-ല്‍ കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് അനില്‍ മുരളി സിനിമയിലെത്തുന്നത്. സീരിയലുകളിലും സജീവമായിരുന്നു. ഭാര്യ സുമ.  ആദിത്യ, അരുന്ധതി എന്നിവര്‍ മക്കളാണ്. അനില്‍ മുരളിയുടെ മൃതദേഹം 3 മണി മുതല്‍ 5വരെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് തീരുവനന്തപുരത്തേക്ക് കൊണ്ടുപോകും   Read on deshabhimani.com

Related News