എ കെ ആന്റണിയുടെ മകൻ 
എറണാകുളത്തോ? വാർത്തയിൽ ഞെട്ടി ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം



കൊച്ചി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി എറണാകുളം മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന വാർത്തയിൽ ഞെട്ടി ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം. ചേർത്തലയും ചാലക്കുടിയും സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ്‌ അനിൽ ആന്റണിക്കായി എറണാകുളം പരിഗണിക്കുന്നത്‌. സമുദായ താൽപ്പര്യവും ഗ്രൂപ്പുകണക്കുകളും നിരത്തിയാണ്‌ എ കെ ആന്റണി മകനുവേണ്ടി നീക്കം നടത്തുന്നത്‌. ആന്റണി വിചാരിച്ചാൽ ഏതു തടസ്സവും നീക്കി മകനെ എറണാകുളത്ത്‌ ഇറക്കാനാകും. അത്‌‌ ഐ ഗ്രൂപ്പിനെയാണ്‌ ഏറെ ആശങ്കപ്പെടുത്തുന്നത്‌.  ടി ജെ വിനോദാണ്‌ നിലവിൽ എംഎൽഎ. തടസവാദമുയർന്നാൽ വിനോദിനെ കൊച്ചി സീറ്റിലേക്ക്‌ മാറ്റിയേക്കും. അനിൽ ആന്റണി ചേർത്തലയിൽ മത്സരിച്ചേക്കുമെന്ന്‌ വാർത്തയുണ്ടായിരുന്നു.  ആന്റണി മത്സരിച്ച മണ്ഡലമാണെങ്കിലും അനിൽ ആന്റണി സുരക്ഷിതനായിരിക്കില്ലെന്ന വിലയിരുത്തലാണുള്ളത്‌.  ചാലക്കുടി മണ്ഡലത്തിൽ സമുദായ സമവാക്യം ഒത്തുവരുമെങ്കിലും ജയിക്കുമെന്ന്‌ വിശ്വാസമില്ല. Read on deshabhimani.com

Related News