നാരായണൻനായർ വധം: ഒന്നാംപ്രതിയെകെഎസ്‌ആർടിസി പിരിച്ചുവിട്ടു



തിരുവനന്തപുരം> കോർപറേഷൻ ജീവനക്കാരൻ ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻനായരെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട വെള്ളംകൊള്ളി രാജേഷിനെ കെഎസ്‌ആർടിസിയിൽനിന്ന്‌ പിരിച്ചുവിട്ടു. തിരുവനന്തപുരം സെൻട്രൽ കെഎസ്‌ആർടിസി ഡിപ്പോയിലെ ഇൻസ്‌പെക്ടറും ബിഎംഎസ്‌ നേതാവുമാണ്‌. ആനാവൂരിലെ നാരായണൻനായരെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതിയായ രാജേഷ്‌ കെഎസ്‌ടി എംപ്ലോയീസ്‌ സംഘ്‌ (ബിഎംഎസ്‌) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌. നാരായണൻനായർ വധക്കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്‌ കോടതി ജീവപര്യന്തം തടവിനാണ്‌ വിധിച്ചത്‌. നവംബർ 14 മുതൽ മുൻകാല പ്രാബല്യത്തോടെ സർവീസിൽനിന്ന്‌ പിരിച്ചുവിട്ടാണ്‌ ഉത്തരവായത്‌. കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനുശേഷമാണ് ബിഎംഎസ് അംഗീകൃത കെഎസ്ആർടിസി യൂണിയന്റെ സംസ്ഥാന സമ്മേളനം രാജേഷിനെ വീണ്ടും യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കിയത്. Read on deshabhimani.com

Related News