മുതലപ്പൊഴി- പെരുമാതുറപ്പാലം എൽഡിഎഫിന്റെ സംഭാവന: ആനത്തലവട്ടം



തിരുവനന്തപുരം> മുതലപ്പൊഴി- പെരുമാതുറപ്പാലം യാഥാർഥ്യമാക്കിയത്‌ എൽഡിഎഫ്‌ സർക്കാരെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ. മാധ്യമ ഇടപെടലിന്റെ ഭാഗമായാണ്‌ പാലം യാഥാർഥ്യമായതെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പ്രസ്‌‌താവനയിൽ പറഞ്ഞു.   എംഎൽഎ ആയിരിക്കെ താൻ നടത്തിയ ഇടപെടലിന്റെ ഭാഗമായി വി എസ്‌ സർക്കാരിൽ മന്ത്രിയായിരുന്നു എസ്‌ ശർമ ഫിഷറീസ്‌ വകുപ്പിൽനിന്ന്‌ പ്രത്യേകം തുക വകയിരുത്തിയാണ്‌ പാലത്തിന്റെ നിർമാണമാരംഭിച്ചത്‌. പാലത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ താൻ സബ്‌മിഷൻ അവതരിപ്പിക്കുന്നതിനുമുമ്പ്‌ മാധ്യമങ്ങളിലോ പൊതുമണ്ഡലത്തിലോ ഇത്‌ ചർച്ചയായിരുന്നില്ല.   മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ നിർമാണം, അഴൂർകടവ് പാലം, മുഞ്ഞമൂട് പാലമുൾപ്പെടെ തീരദേശ മേഖലയ്‌ക്ക് കരുത്തുപകർന്ന വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയത് എൽഡിഎഫ് സർക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News