ലോയേഴ്‌സ്‌ യൂണിയൻ കാർട്ടൂൺ പ്രദർശനം നടത്തി

കാർട്ടൂൺ പ്രദർശനം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി> ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാർട്ടൂൺ പ്രദർശനം പ്രൊഫ.എം.കെ സാനു ഉദ്ഘാടനം ചെയ്തു. മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് അടിമത്തത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിമർശനാവബോധം കുറഞ്ഞ് വരുന്ന കാലത്ത് രാഷ്ട്രീയ ഉൾകാഴ്ചയുള്ള കാർട്ടൂണുകളുടെ പ്രസക്തി ഏറി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ അസംബ്ലി സമ്മേളിച്ചിരുന്ന കാലത്ത് ശങ്കേഴ്സ് വീക്കിലി, നാഷണൽ ഹെറാൾഡ്, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ പത്രങ്ങളിൽ വന്ന കാർട്ടൂണുകളാണ് പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുള്ളത്. ശങ്കർ, ബാനർജി, ഇൻവർ അഹമ്മദ് എന്നിവരുടെ കാർട്ടൂണുകളാണിവ. ചടങ്ങിൽ കേരളാ കാർട്ടൂൺ അക്കാദമി ചെയർമാൻ കെ  ഉണ്ണികൃഷ്ണൻ, സുധീർനാഥ് , ബി സജീവ്, സിഐസിസി ജയചന്ദ്രൻ ,കെ പി അജിത്ത്കുമാർ , ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ നാസർ, ജില്ലാ പ്രസിഡൻ്റ് ടി.പി രമേശ്, യൂണിറ്റ് സെക്രട്ടറി സജീവ് കൃഷ്ണൻ, പ്രസിഡൻ്റ് അഭിലാഷ് അക്ബർ, ട്രഷറർ മായാ കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ജില്ലാ കോടതിയുടെ മുൻ വശത്ത് നടക്കുന്ന പ്രദർശനം വെള്ളി, ശനി ദിവസങ്ങളിൽ കൂടി തുടരും. ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ എറണാകുളം ജില്ലാസമ്മേളനത്തിനു മുന്നോടിയായി കാർട്ടൂൺ പ്രദർശനം നടത്തി. ഭരണഘടനയെപ്പറ്റിയുള്ള 35 പഴയകാല കാർട്ടൂണുകളുടെ പ്രദർശനമാണ് നവംബർ 24 മുതൽ 26 വരെ സംഘടിപ്പിക്കുന്നത്‌. ഇന്ന്  രാവിലെ ജില്ലാ കോടതിക്ക് മുൻവശം പാർക്ക് അവന്യുവിൽ പ്രൊഫ. എം കെ  സാനു പ്രദർശനം ഉദ്ഘാടനം ചെയ്തു.  കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ ഉണ്ണികൃഷ്ണൻ , കാർട്ടൂണിസ്റ്റ് സുധീർ നാഥ് എന്നിവർ പങ്കെടുത്തു. ഭരണഘടനാദിനമായ നവംബര്‍  26ന് ഉച്ചയ്ക്ക് രണ്ടിന്‌ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം ചെറിയാൻ ഭരണഘടനയുടെ ആമുഖം അഭിഭാഷകർക്ക്‌ ചൊല്ലി കൊടുക്കുകയും ഭരണഘടനാദിന സന്ദേശം നൽകുകയും ചെയ്യുമെന്ന്‌ യൂണിയൻ ജില്ലാ പ്രസിഡണ്ട്‌ ടി പി രമേശും സെക്രട്ടറി കെ കെ നാസറും അറിയിച്ചു. ഡിസംബർ10,11 തീയതികളിൽ വടക്കൻ പറവൂരിലാണ്‌  ജില്ലാസമ്മേളനം. Read on deshabhimani.com

Related News