ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് വുമണ്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 17ന്



കോഴിക്കോട്> ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ 'ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് വുമണ്‍ കണ്‍വെന്‍ഷന്‍' സെപ്റ്റംബര്‍ 17ന് കോഴിക്കോട് സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ മുന്‍ മന്തി കെകെ ഷെലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എം.ഗിരിജ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. എഐഐഇഎ മുന്‍ പ്രസിഡന്റ് അമാനുള്ളഖാന്‍, എഐഐഇഎ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് മിശ്ര എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കും.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 300ലധികം പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്‍വെന്‍ഷന്‍ വൈകുന്നേരം 6.30ന് സമാപിക്കും.   Read on deshabhimani.com

Related News