ഭൂമിയും 
വീടും പൊലീസ്‌ വക; വിദ്യാർത്ഥിക്ക് കിടപ്പാടമൊരുക്കാൻ ആലപ്പുഴ പൊലീസ് സഹകരണ സംഘം

രാഹുലിന് നിര്‍മിച്ച് നല്‍കുന്ന വീടിന് 
യു പ്രതിഭ എംഎല്‍എ കല്ലിടുന്നു


കായംകുളം> സ്വന്തമായി ഭൂമിയില്ലാത്ത വിദ്യാർഥിക്ക്‌ വീടൊരുക്കാൻ ആലപ്പുഴ പൊലീസ് സഹകരണസംഘം. കായംകുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും എസ്‌പിസി കേഡറ്റുമായ രാഹുലിനാണ്‌ സംഘം നേതൃത്വത്തിൽ വീടൊരുക്കുന്നത്‌. യു പ്രതിഭ എംഎൽഎ കല്ലിട്ടു.    നേരത്തെ കായംകുളം പൊലീസ് സ്‌റ്റേഷനിലെ പിആ‍ർഒ ആയ എഎസ്ഐ ഹാരിസ്, വിദ്യാർഥിക്ക്‌ സ്വന്തം പുരയിടത്തിൽനിന്ന്‌ ഭൂമി വിട്ടുനൽകി മാതൃകയായിരുന്നു. തുടർന്ന്‌ പൊലീസ്‌ സഹകരണസംഘം തന്നെ വീട്‌ നിർമിച്ചുനൽകാമെന്ന ആശയവുമായി മുന്നോട്ടുവന്നു. കല്ലിടലിന്‌ ഡിവൈഎസ്‌പി അലക്‌സ്‌ ബേബി, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം എ എം ഹാഷിർ,  സഹകരണസംഘം സെക്രട്ടറി കെ ജയകൃഷ്‌ണൻ, എഎസ്ഐ ഹാരിസ്, ജനപ്രതിനിധികൾ, പൊലീസ് സംഘടനാ ഭാരവാഹികൾ, സൊസൈറ്റി ഡയറക്‌ടർ ബോർഡ് അംഗങ്ങൾ,  രാഹുലിന്റെ കുടുംബം തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News