ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു



ആലപ്പുഴ> ആലപ്പുഴ ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളത്തിൽ കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. ചെട്ടികാട് വെളിയിൽ വീട്ടിൽ ജലാസിയോസ് ജോസഫ് (57) ആണ് മരിച്ചത്. കടലിൽ വീണ ജോസഫിനെ സമീപത്തുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ ചെട്ടികാട് ​സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:  മറുകിലി (മാഗി), മക്കൾ: പ്രിൻസ്, മേരി മഞ്ജു. മരുമക്കൾ: ബ്ലാസി, സജീവൻ. Read on deshabhimani.com

Related News