പിടിയിലായവർ സ്ലീപ്പർ സെല്ലിന്റെ ഭാഗം; നിരീക്ഷണത്തിലുണ്ടെന്ന് പൊലീസ് കേന്ദ്രഇന്റലിജൻസിനെ നേരത്തേ അറിയിച്ചു



കൊച്ചി > കൊച്ചിയിൽ പിടിയിലായ അൽ ഖായ്ദ പ്രവർത്തകർ കേരളത്തിൽ കഴിഞ്ഞത് സ്ലീപ്പർ സെല്ലായി. ഇത്തരം സെല്ലുകൾ സംസ്ഥാന പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇക്കാര്യം കേരള പൊലീസ് കേന്ദ്ര ഇന്റലിജൻസിനെയും അറിയിച്ചിരുന്നു. എൻഐഎയുടെ ഓപ്പറേഷന് കേരള പൊലീസിന് ആവശ്യമായ സഹായം ചെയ്യാനായത് ഈ ജാഗ്രത കാരണമാണ്. അൽ ഖായ്ദ പ്രവർത്തകർക്കുവേണ്ടിയുള്ള  അന്താരാഷ്ട്ര പരിശോധനയുടെ ഭാഗമാണ് കേരളത്തിലുണ്ടായത്. തീവ്രവാദ സംഘടനകളിൽപെട്ടവർ അക്രമത്തിനുശേഷം മാറിനിൽക്കുന്നതിനാണ് സ്ലീപ്പർ സെൽ ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേന്ദ്രങ്ങളുണ്ട്. വിവിധ ജോലിക്കാർ എന്ന നിലയിലാകും അവർ താമസിക്കുക.   Read on deshabhimani.com

Related News