മനുഷ്യസ്നേഹത്തിന്റെ മഹാകവി: പി രാജീവ്‌



മനുഷ്യസ്നേഹത്തിന്റെ മഹാകവിയാണ്‌ വിടവാങ്ങിയതെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്‌ അനുസ്‌മരിച്ചു. മനുഷ്യകുലത്തിന്റെ സംഘർഷങ്ങളും മാനവ വിമോചന സ്വപ്നവും സ്വപ്ന ഭ്രംശവും എല്ലാം അക്കിത്തം കവിതയായി പെയ്തിറങ്ങി. ഇ എം എസും വി ടി ഭട്ടതിരിപ്പാടും ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ജ്ഞാനപീഠത്തിന് അർഹനായി മലയാളത്തിന്റെ ഔന്നത്യം ഉയർത്തിപ്പിടിച്ചു. ദേശാഭിമാനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാര്യം ഒടുവിൽ കണ്ടപ്പോൾ അദ്ദേഹം ഓർത്തെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം വന്നപ്പോൾ കവിതയാണ് നിന്റെ വഴിയെന്ന് അച്ഛൻ പറഞ്ഞത് സ്വീകരിക്കുകയായിരുന്നെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മലയാളിയുടെ സാംസ്കാരികജീവിതത്തെ കവിതയാൽ സമ്പന്നമാക്കിയ മഹാകവിക്ക് പ്രണാമം–- ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News