എകെജി സെന്റർ ആക്രമണം; പ്രതി ഉപയോഗിച്ച സ്‌കൂട്ടർ കണ്ടെത്തി



തിരുവനന്തപുരം > എകെജി സെന്റർ ആക്രമത്തിന്‌ പ്രതി ജിതിൻ ഉപയോഗിച്ച സ്‌കൂട്ടർ കണ്ടെത്തി. യൂത്ത്‌ കോൺഗ്രസ്‌ നേതാവായ ജിതിൻ സ്‌ഫോടക വസ്‌തു എറിയാൻ എത്തിയ ഡിയോ സ്‌കൂട്ടറാണ്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയത്‌. കഴക്കൂട്ടത്ത്‌ ജിതിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ്‌ സ്‌കൂട്ടർ കണ്ടെത്തിയത്‌. സുഹൃത്ത്‌ അറിയാതെയാണ്‌ ജിതിൻ സ്‌കൂട്ടർ എടുത്തുകൊണ്ട്‌ വന്നതെന്നാണ്‌ ക്രൈംബ്രാഞ്ച്‌ പറയുന്നത്‌. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിൻ വി കുളത്തൂപ്പുഴയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘമാണ് അറസ്റ്റ്‌ ചെയ്‌തത്‌. രണ്ടരമാസം നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ്‌ പ്രതി പിടിയിലായത്‌. കഴിഞ്ഞ ജൂൺ 30ന്‌ രാത്രിയാണ്‌ എകെജി സെന്ററിന്‌ നേരെ ആക്രമണമുണ്ടായത്‌. സ്കൂട്ടറിലെത്തിയ യുവാവ്‌ സ്ഫോടക വസ്‌തുവെറിഞ്ഞ്‌ മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തതക്കുറവ്‌ മൂലം ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ്‌ കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തത്‌.പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, വസ്തുവകകൾക്ക്‌ നാശനഷ്ടമുണ്ടാക്കൽ,   സ്ഫോടകവസ്തു ഉപയോഗിച്ച്‌ നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്‌ക്കൽ, സ്ഫോടനം നടത്തൽ എന്നീ വകുപ്പുകളാണ്‌ ചുമത്തിയത്‌.ഇന്നശൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. Read on deshabhimani.com

Related News