മന്ത്രി എ കെ ശശീന്ദ്രന്‌ കോവിഡ്‌



കോഴിക്കോട്> വനം മന്ത്രി എ കെ ശശീന്ദ്രന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കോഴിക്കോട്‌ മെഡിക്കൽ കോളേജാശുപത്രിയിൽ  നിരീക്ഷണത്തിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്‌തികരമാണ്‌. മന്ത്രി പങ്കെടുക്കാനിരുന്ന പൊതുപരിപാടികൾ റദ്ദാക്കി. സമ്പർക്കത്തിൽ വന്നവർ ജാഗ്രതപാലിക്കണം. Read on deshabhimani.com

Related News