ഇടത്‌ എംപിമാർ നിർഭയം 
അറസ്റ്റ്‌ വരിച്ചു: എ കെ ബാലൻ



തിരുവനന്തപുരം രാഹുൽ ഗാന്ധിക്ക്‌ എതിരായ കേന്ദ്ര നീക്കത്തിനെതിരെ നടന്ന മാർച്ചിൽനിന്ന്‌ കോൺഗ്രസ്‌ എംപി മാർ ഒളിച്ചോടിയെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. രാഷ്‌ട്രപതിയെ കാണാൻ പോയപ്പോഴാണ്‌ ഇടത്‌ എംപിമാർ നിർഭയം അറസ്റ്റ്‌ വരിക്കുകയും കോൺഗ്രസ്‌ എംപി മാർ മുങ്ങുകയും ചെയ്തത്‌. രാഷ്ട്രപതിയെ കാണാൻ പോകുന്ന ഘട്ടത്തിൽ പൊലീസ് തടഞ്ഞാൽ നിങ്ങൾ തിരിഞ്ഞോടുമോ എന്ന്‌ സോണിയ ഗാന്ധി കോൺഗ്രസ്‌ എംപിമാരോട്‌ ചോദിച്ചെന്നാണ്‌ വാർത്തകൾ. എന്നിട്ടും കോൺഗ്രസ് എംപിമാർ മുങ്ങി. ഇടതുപക്ഷക്കാർ ഉറച്ചുനിന്ന് അറസ്റ്റ് വരിച്ചു. മണിക്കൂറുകളോളം സ്റ്റേഷനിൽ നിന്നു.    എടുക്കുന്ന തീരുമാനത്തിന്റെ വിശ്വാസ്യതയാണ്‌ ഇതെന്നും എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News