തെരുവുനായകളെ കൊല്ലാൻ അനുവദിക്കണം: കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട്‌ കോർപറേഷനും സുപ്രീംകോടതിയിൽ



ന്യൂഡൽഹി> തെരുവുനായകളെ കുത്തിവച്ചു കൊല്ലാനുള്ള അനുമതിക്കായി കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട്‌ കോർപറേഷനും സുപ്രീംകോടതിയെ സമീപിച്ചു. നായകളുടെ ജനന നിരക്ക്‌ കുറയ്‌ക്കാൻ പരമാവധി ശ്രമിക്കുമ്പോഴും എണ്ണത്തിൽ പെരുകിയ ഇവയുടെ ആക്രമണം വർധിച്ചെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ഹർജിയിൽ പറയുന്നു. ദിവസേന മുപ്പത്‌ ആക്രമണം കണ്ണൂരിൽ റിപ്പോർട്ട്‌ ചെയ്യുന്നു. എബിസി പദ്ധതി ഒക്‌ടോബർ ആദ്യവാരം പുനരാരംഭിക്കുമെന്നും പ്രസിഡന്റ്‌ പി പി ദിവ്യ ഹർജിയിൽ പറഞ്ഞു. 28,000 തെരുവുനായകളാണ്‌ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കണക്കിൽ. 13,812 നായകൾ കോഴിക്കോട്‌ കോർപറേഷൻ പരിധിയിലുണ്ടെന്ന്‌ സെക്രട്ടറി കെ യു ബിനി ഹർജിയിൽ പറഞ്ഞു. എബിസി പദ്ധതിയോടൊപ്പം വളർത്തുനായകൾക്ക്‌ ലൈസൻസും ഇവിടെ നടപ്പാക്കി. എങ്കിലും ഇവയുടെ ആക്രമണം തുടരുകയാണ്‌. മനുഷ്യന്‌ ജീവഹാനി വരുത്തുന്ന തരത്തിൽ അക്രമസ്വഭാവം കാട്ടുന്ന നായകളെ കൊല്ലുന്നത്‌ മൃഗങ്ങളോടുള്ള ക്രൂരത തടയൽ, കേരള പഞ്ചായത്ത്‌ നിയമം തുടങ്ങിയവയുടെ  പരിധിയിൽ വരില്ലെന്ന്‌ ജില്ലാ പഞ്ചായത്തും കോർപറേഷനും ഹർജിയിൽ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News