അഭിഭാഷകയുടെ മരണം: സ്‌ത്രീധനത്തെച്ചൊല്ലിയും പീഡിപ്പിച്ചു

ഐശ്വര്യയുടെ കുഞ്ഞുമായി അമ്മ ഷീലയും സഹോദരൻ 
അതുൽ ഉണ്ണിത്താനും


കൊല്ലം> ചടയമംഗലത്ത്‌ ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കിയ തുടയന്നൂർ കാട്ടാമ്പള്ളി സ്വദേശിനി ഐശ്വര്യ ഉണ്ണിത്താന്‌ (25) ഭർത്താവ്‌ കണ്ണൻനായരിൽ നിന്ന്‌ സ്‌ത്രീധനത്തെച്ചൊല്ലി മർദനവും പീഡനവും നേരിട്ടിരുന്നതായി ബന്ധുക്കൾ. 2019 ആഗസ്‌ത്‌ 24നായിരുന്നു കണ്ണൻനായരും ഐശ്വര്യയും തമ്മിലുള്ള വിവാഹം. 50 പവനാണ്‌  വിവാഹസമയത്ത്‌ നൽകിയത്‌. എന്നാൽ, പിന്നീട്‌ ‘കാർ തരാതെ നീയും നിന്റെ അമ്മയും എന്നെ പറ്റിച്ചില്ലേ’ എന്നു പറഞ്ഞ്‌  കൂടെക്കൂടെ  അവളെ മർദിച്ചിരുന്നു- അമ്മ ഷീല പറഞ്ഞു.     നൽകിയ സ്വർണത്തെക്കുറിച്ചും പിന്നീട്‌ ഒരു വിവരവുമില്ല. തിരുവനന്തപുരത്ത്‌ വീടും വസ്‌തുവും വാങ്ങാൻ ഞങ്ങളുടെ  വീടും വസ്‌തുവും വിറ്റ്‌ പണം നൽകണമെന്നു പറഞ്ഞിരുന്നു. മകൻ അതുലിനു കൂടി അർഹതപ്പെട്ടതിനാൽ പിന്നീട്‌ നോക്കാമെന്നു പറഞ്ഞു. അടുത്തിടെ വയൽ വിറ്റുകിട്ടിയ 75,000 രൂപയിൽ പകുതി നൽകണമെന്നും ആവശ്യപ്പെട്ടു. കണ്ണന്റെ വീട്ടിൽ അവരുടെ കിടപ്പുമുറിയിലാണ്‌ ഐശ്വര്യയെ തൂങ്ങിയ നിലയിൽ കണ്ടത്. ഇക്കാര്യം കണ്ണൻ  തന്നെയാണ് ഞങ്ങളെ അറിയിച്ചത്. അവളെ കടയ്‌ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചവർക്കൊപ്പം ഉണ്ടായിരുന്ന കണ്ണൻനായരും അച്ഛനും  മരണം സ്ഥിരീകരിച്ചതോടെ മുങ്ങി. –- ഷീല പറഞ്ഞു.    അന്വേഷണത്തിൽ  
തൃപ്‌തി   ചടയമംഗലം ഡിവെഎസ്‌പി ജി ഡി വിജയകുമാർ, എസ്‌എച്ച്‌ഒ വി ബിജു എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ പൂർണ തൃപ്‌തിയുണ്ടെന്ന്‌ ഐശ്വര്യയുശട അമ്മ ഷീലയും സഹോദരൻ അതുലും പറഞ്ഞു. ഭർതൃപീഡനത്തെ തുടർന്ന്‌ മരിച്ച ഉത്രയുടെയും വിസ്‌മയയുടെയും വീട്‌  ഞങ്ങളുടെ  വീട്ടിൽനിന്ന്‌ 20 കിലോമീറ്ററിനുള്ളിലാണ്‌. ഇനി ഒരു പെൺകുട്ടിക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുത്. മകളുടെ ജീവൻ ഇല്ലാതാക്കിയവന്‌ പരമാവധി ശിക്ഷകിട്ടണം. അതിനുവേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറാണെന്ന്‌ ഇരുവരും പറഞ്ഞു. Read on deshabhimani.com

Related News