ആധാര്‍ സുരക്ഷിതമല്ല, ദുരുപയോഗം ചെയ്യാന്‍ സാധ്യത; മലക്കം മറിഞ്ഞ് കേന്ദ്രം



ന്യൂഡല്‍ഹി> ആധാര്‍  സുരക്ഷിതമല്ലെന്ന് സമ്മതിച്ച് കേന്ദ്രം. ആധാറിന്റെ ഫോട്ടോ കോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആധാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ ആരുമായും പങ്കിടരുതെന്നുമാണ് പുതിയ നിര്‍ദ്ദേശം. ആധാറിന്റെ ഫോട്ടോ കോപ്പി നല്‍കുന്നതിന് പകരം ആധാര്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന മാസ്‌ക് ആധാര്‍ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ലൈസന്‍സില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ ഫിലിം ഹാളുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ലെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.   Read on deshabhimani.com

Related News