ബിശ്വനാഥ്‌ സിൻഹ ധന അഡീഷണൽ ചീഫ്‌ സെക്രട്ടറി



തിരുവന്തപുരം> ബിശ്വനാഥ്‌ സിൻഹയെ ധന അഡീഷണൽ ചീഫ്‌ സെക്രട്ടറിയായി നിയമിച്ച്‌ സർക്കാർ ഉത്തരവായി. ആസൂത്രണ സാമ്പത്തികകാര്യം (നവകേരള നിർമാണം),  സ്‌റ്റോർ പർച്ചേസ്‌ വകുപ്പുകളുടെ അഡീഷണൽ ചീഫ്‌ സെക്രട്ടറി അധിക ചുമതലയും റീബിൽഡ്‌ കേരളയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ അധിക ചുമതലയും വഹിക്കും. ഡോ. രത്തൻ യു ഖേൽക്കറിനെ ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി സെക്രട്ടറിയായി നിയമിച്ചു. നികുതിവകുപ്പിന്റെ അധിക ചുമതലയും വഹിക്കും. ഡോ. കെ വാസുകിയെ ലാൻഡ്‌ റവന്യു കമീഷണറാക്കി. ദുരന്തനിവാരണ കമീഷണറുടെയും ദേശീയ ചുഴലിക്കാറ്റ്‌ ദുരന്ത ലഘൂകരണ പദ്ധതി സംസ്ഥാന മാനേജരുടെയും അധിക ചുമതലയുണ്ട്‌. ഡോ. എസ്‌ കാർത്തികേയനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചു. ദേശീയാരോഗ്യ മിഷൻ ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്‌. ജാഫർ മാലിക്കിന്റെ കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറാക്കി. നിലവിലെ അധിക ചുമതലകൾ തുടരും. എച്ച്‌ ദിനേശന്‌ ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക്‌ റിലേഷൻ വകുപ്പിന്റെ അധിക ചുമതല നൽകി. എ ഷിബുവിന്‌ കയർ വികസനവകുപ്പ്‌ ഡയറക്ടറായി നിയമിച്ചു. ആസിഫ്‌ കെ യൂസഫിനെ മിൽമ ഡയറക്ടറാക്കി. പ്രമോജ്‌ ശങ്കറിനെ സംസ്ഥാന ഗതാഗത പദ്ധതി ഡയറക്ടറുടെ അധിക ചുമതല നൽകി. Read on deshabhimani.com

Related News